തിരുവനന്തപുരം:റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളായ അഞ്ചംഗ കുടുംബം വിഴിഞ്ഞത്ത് പോലീസ് കസ്റ്റഡിയിലായി.മ്യാന്‍മറില്‍ നിന്നും വനമാര്‍ഗ്ഗം ഇന്ത്യയിലെത്തിയ ഇവര്‍ ഹൈദരാബാദില്‍ നിന്നാണ് വിഴിഞ്ഞത്തു വന്നതെന്ന് പോലീസ് പറഞ്ഞു.തൊഴില്‍ തേടിയെത്തിയതാണെന്ന് ഇവര്‍ പോലീസിനു മൊഴി നല്‍കി.എന്നാല്‍ റോഹിങ്ക്യക്കാരുടെ വരവില്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങി.
ആയിരക്കണക്കിനു റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ ട്രെയിനുകളില്‍ കേരളത്തിലേക്കെത്തുന്നതായി റെയില്‍വേ സംരക്ഷണ സേനയുടെ മുന്നറിയിപ്പുണ്ടായിരുന്നു.റോഹിങ്ക്യക്കാര്‍ ദേശസുരക്ഷയുടെ വിഷയമാണെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.ഇവര്‍ ഇന്ത്യക്കാരായി മാറുന്ന രീതിയില്‍ രേഖകള്‍ കൈവശപ്പെടുത്താന്‍ അവസരം നല്‍കരുത്.ഇവര്‍ക്കു നല്‍കുന്ന അഭയം ഭീകരവാദികള്‍ ദുരുപയോഗപ്പെടുത്താന്‍ ഇടയാക്കരുതെന്നും മന്ത്രി പറഞ്ഞു.അതിനാല്‍ അഭയാര്‍ത്ഥികളുടെ വിവരങ്ങള്‍ കേന്ദ്രത്തിനു കൈമാറണമെന്നും അദ്ദേഹം സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിരുന്നു.