നടൻ മോഹൻലാൽ ബിജെപി സ്ഥാനാർത്ഥിയാകും എന്ന പ്രചാരണങ്ങൾക്കിടെ ബിജെപി യിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷൻ.താരം ബിജെപി യിലേക്ക് വരുന്നതും സ്ഥാനാർത്ഥി ആവുന്നതും സന്തോഷമുള്ള കാര്യമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായുള്ള കൂടികാഴ്ച യ്ക്കു ശേഷമാണ് ലാലിനെ കേന്ദ്രീകരിച്ച് വാർത്തകൾ വന്നത്.നിലവിൽ സേവാഭാരതിയുമായ് മോഹൻ ലാൽ സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. ബിജെപി പ്രവേശനത്തെ സംബന്ധിച്ച് ചർച്ച നടന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.2019ലെ ഇലക്ഷനിൽ ബിജെപി ടിക്കറ്റിൽ മത്സരിച്ചേക്കുമെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു.മോഹൻലാൽ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗുമായിബന്ധപെട്ട് തിരുവനന്തപുരത്താണ്.
