കൊച്ചി: ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ വെറുതെ വിട്ട ഹൈക്കോടതി വിധിയിൽ ഹര്‍ജി നല്‍കുന്നത് സി.ബി.ഐ വൈകിക്കുന്നു.സുപ്രീംകോടതിയില്‍ ഹർജി നൽകാനുള്ള നടപടി ക്രമങ്ങളിലാണ് അമാന്തം. ഹൈക്കോടതി വിധി വന്ന് 90 ദിവസത്തിനുള്ളില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കണം എന്നാണു നിയമം. ഈ മാസം 21ന് ഈ സമയപരിധി അവസാനിക്കും. എന്നാല്‍ ഇതിനുള്ളിൽ ഹർജി സമർപ്പിക്കാൻ സാധിക്കില്ലെന്നാണ് സി.ബി.ഐ യുടെ വാദം.
ഈ തീയതിക്ക് ശേഷം സമയം വൈകിയതിന് പ്രത്യേക മാപ്പ് അപേക്ഷയോടൊപ്പം ഹര്‍ജി നല്‍കും എന്ന് സിബിഐ അറിയിച്ചു. ചില നടപടി ക്രമങ്ങള്‍ പാലിക്കാന്‍ വൈകിയതാണ് ഹര്‍ജി നല്‍കുന്നതില്‍ കാലതാമസം നേരിട്ടത് എന്നാണ് സിബിഐ പറയുന്നത്. ഡിലെ കണ്ടീഷന്‍ പെറ്റീഷനായിരിക്കും ഇനി സിബിഐ കോടതിയില്‍ സമര്‍പ്പിക്കുക.