കോഴിക്കോട്:നിപാ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ രോഗം ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ആദരം. മികച്ച നേഴ്സിനുള്ള സര്‍ക്കാരിന്റെ അവാര്‍ഡ് ഇനി സിസ്റ്റര്‍ ലിനി പുതുശ്ശേരി അവാര്‍ഡ് എന്ന പേരിലായിരിക്കും നല്‍കുക.
പേരാമ്പ്ര സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്സായിരുന്ന ലിനിക്ക് അവിടെ ചികില്‍സിക്കാനെത്തിയ നിപ രോഗിയെ ശുശ്രൂഷിക്കുമ്പോഴാണ് രോഗം പകര്‍ന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ലിനി മരിച്ചു. നിപ വൈറസ് പടര്‍ന്നു പിടിക്കുമെന്ന കാരണത്താല്‍ ലിനിയുടെ മൃതദേഹം പോലും വീട്ടുകാര്‍ക്ക് വിട്ടു നല്‍കാതെ സംസ്കരിക്കുകയായിരുന്നു.
ലിനിയുടെ മരണത്തെത്തുടര്‍ന്ന് കുടുംബത്തെ സര്‍ക്കാര്‍ സഹായിച്ചിരുന്നു.ഭര്‍ത്താവിന് സര്‍ക്കാര്‍ സര്‍വീസില്‍ ജോലി നല്കി.ലിനിക്ക് മരണാനന്തര ബഹുമതിയായി പദ്മശ്രീ നല്‍കണമെന്ന് കേരള എംപിമാര്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.