തിരുവനന്തപുരം:അന്തരിച്ച ചലച്ചിത്രകാരന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് തൈക്കാട് ശാന്തി കവാടത്തില്‍ നടക്കും. രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജില്‍ മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുവന്നു. 10.30ഓടെ കലാഭവനിലും പൊതുദര്‍ശനമുണ്ടാവും. ചലച്ചിത്ര രാഷ്ട്രീയ സാമൂഹ്യ മേഖലകളില്‍നിന്നും നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ കവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നലെ എട്ടുമണിയോടെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു.
കരള്‍രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലിരിക്കെ തിങ്കളാഴ്ച ചെന്നെയിലെ അപ്പോേളാ ആശുപത്രിയില്‍ വച്ചാണ് ലെനിന്‍ രാജേന്ദ്രന്റെ അന്ത്യം സംഭവിച്ചത്. ഇന്നലെ 4.15ഓടെയാണ് മൃതദേഹം കവടിയാറിലെ വസതിയിലെത്തിച്ചത്.