മാഞ്ചസ്റ്റര്‍:ലോകകപ്പ് ക്രിക്കറ്റ് സെമിഫൈനലില്‍ ഇന്ത്യ പുറത്ത്.ഇന്ത്യയ്ക്കെതിരെ 18 റണ്‍സിന്റെ വിജയം നേടി ന്യൂസിലന്‍ഡ് ലോകകപ്പ് ഫൈനലില്‍ ഇടം നേടി.തുടര്‍ച്ചയായ രണ്ടാം തവണയാണ് ന്യൂസിലാന്റ് ഫൈനലിലെത്തുന്നത്. തകര്‍ച്ചയോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് തുടങ്ങിയത്. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221-ന് പുറത്തായി.100 തികയ്ക്കുന്നതിനിടെ ഇന്ത്യയ്ക്ക് ആറ് വിക്കറ്റ് നഷ്ടമായി. ജഡേജയുടെയും ധോണിയുടെയും അര്‍ത്ഥ സെഞ്ചുറിയും ഇന്ത്യന്‍ ടീമിനെ രക്ഷിച്ചില്ല.48-ാം ഓവറില്‍ ജഡേജയും 49-ാം ഓവറില്‍ ധോനിയും പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടു.
സ്‌കോര്‍ ബോര്‍ഡില്‍ അഞ്ചു റണ്‍സുള്ളപ്പോള്‍ത്തന്നെ ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റ്‌സ്മാന്‍മാരായ രോഹിത് ശര്‍മ (1), കെ.എല്‍. രാഹുല്‍ (1), ക്യാപ്റ്റന്‍ വിരാട് കോലി (1) എന്നിവര്‍ പുറത്തായിരുന്നു. മഹേന്ദ്ര സിങ് ധോണി, ഹാര്‍ദ്ദിക് പാണ്ഡ്യ,റിഷബ് പന്ത്, രവീന്ദ്ര ജഡേജയും മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്നത്.
ന്യൂസീലന്‍ഡിന്റെ മാറ്റ് ഹെന്റി മൂന്നും ട്രെന്റ് ബൌള്‍ടും സാന്ദറും രണ്ടും വിക്കറ്റുകളും വീഴ്ത്തി.ക്യാപ്റ്റന്‍ കെയിന്‍ വില്യംസന്റെയും റോസ് ടെയ്‌ലറിന്റെയും അര്‍ത്ഥസെഞ്ച്വറികളാണ് ന്യൂസിലാന്റിനെ 240 എന്ന സ്‌കോറിലെത്തിച്ചത്.