ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ രണ്ടാം സ്ഥാനം ഇനി ഇന്ത്യക്ക്. അമേരിക്കയെ പിന്നിലാക്കിയാണ് ഇന്ത്യയുടെ ഈ നേട്ടം.
ഏറ്റവും കൂടുതല്‍ സ്മാര്‍ട്ട് ഫോണുകള്‍ വിറ്റഴിഞ്ഞിരുന്ന അമേരിക്കയെ പിന്നിലാക്കി 2013ലാണ് ചൈന ഒന്നാം സ്ഥാനം നേടിയത്.
കുറഞ്ഞ വിലയില്‍ 4ജി ഫോണുകളുമായി ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി ഉണര്‍ന്നതോടെയാണ് ഈ നേട്ടം. സാമ്പത്തിക വര്‍ഷത്തെ മൂന്നാംപാദത്തില്‍ 4 കോടി സ്മാര്‍ട്ട് ഫോണുകളാണ് രാജ്യത്ത് വിറ്റുപോയത്. ഇതില്‍തന്നെ സാംസങിന്റെയും ഷവോമിയുടെയും വിഹിതം 46.5ശതമാനമാണ്.
സാധാരണക്കാര്‍ക്കും വാങ്ങാവുന്ന വിലയില്‍ ഫോണുകള്‍ കൂടുതലായി വിറ്റഴിച്ചത് സാംസങ്, ഓപ്പോ, വിവോ തുടങ്ങിയ കമ്പനികളാണ്.