തിരുവനന്തപുരം: വരുന്ന ലോക് സഭാതെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്നു കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്.അതേസമയം ഉമ്മന്‍ചാണ്ടി മല്‍സരിക്കണമെന്നാണ് തന്റെ വ്യക്തിപരമായ ആഗ്രഹമെന്നും മുല്ലപ്പള്ളി പറഞ്ഞു.വടകരയില്‍ പുതിയ സ്ഥാനാര്‍ഥി വരുമെന്നും കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
ശബരിമല വിഷയവും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരായ ജനവികാരവും കോണ്‍ഗ്രസിനും യുഡിഎഫിനും അനുകൂലമാകുമെന്നും 20 സീറ്റും യുഡിഎഫ് നേടുമെന്നും മുല്ലപ്പള്ളി ഉറപ്പിച്ചു പറയുന്നു.ഫെബ്രുവരി 20 നുള്ളില്‍ സാധ്യതപട്ടിക ഹൈക്കമാന്‍ഡിന് കൈമാറും.ജയസാധ്യത മാത്രം പരിഗണിച്ചാവും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടത്തുന്നതെന്നും ഇക്കാര്യത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ അഭിപ്രായ വ്യത്യാസമില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി