(സ്വിറ്റ്സര്‍ലന്‍ഡ്)ബാസല്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി വി സിന്ധുവിന് കിരീടം.ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോല്‍പ്പിച്ചാണ് സിന്ധു സ്വര്‍ണ്ണനേട്ടം സ്വന്തമാക്കിയത്. 2-17, 2-17 എന്ന സ്കോറിനാണ് ലോക നാലാം റാങ്കുകാരിയായ നൊസോമി ഒകുഹാരയെ സിന്ധു പരാജയപ്പെടുത്തിയത്. ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് സിന്ധു.ലോക ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു മെഡല്‍ നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധു സ്വന്തമാക്കി.
സെമിഫൈനലില്‍ ചൈനയുടെ ലോക മൂന്നാം നമ്പര്‍ താരം ചെന്‍ യു ഫിയെ 21–7, 21–17ന് തകര്‍ത്താണ് സിന്ധു ഫൈനലില്‍ കടന്നത്.2017-ല്‍ നൊസോമി ഒക്കുഹാരയോടും 2018-ല്‍ സ്പെയിനിന്റെ കരോളിന മരിനോടുമായിരുന്നു തോല്‍വി. 2013, 2014 വര്‍ഷങ്ങളില്‍ സിന്ധു വെങ്കലം നേടിയിരുന്നു.
