വടകര:വടകരയില്‍ ആര്‍എംപിയുടെ വോട്ട് ലഭിച്ചത് സിപിഎമ്മിനാണെന്ന് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്. സിപിഎമ്മിനെതിരെ മുരളീധരന്റെ കള്ളവോട്ട് ആരോപണം പരാജയഭീതി കൊണ്ടാണെന്നും ജയരാജന് പറഞ്ഞു.കൊലപാതക രാഷ്ടീയം വടകരയില്‍ ഫലം കണ്ടിട്ടില്ലെന്നും തന്നെ കൊലപാതകിയായി ചിത്രീകരിച്ചവര്‍ക്കെതിരായ നിയമ പോരാട്ടം തുടരുമെന്നും ജയരാജന് പറഞ്ഞു.
എന്നാല്‍ പിജയരാജന്റേത് അപഹാസ്യമായ വീരവാദമെന്ന് ആര്‍എംപി നേതാവ് കെ.കെ.രമ പ്രതികരിച്ചു. ടിപി ചന്ദ്രശേഖരന്റെ ചോര വീണ കൈക്ക് ഒരു ആര് എം പി പ്രവര്‍ത്തകനും വോട്ട് ചെയ്യില്ലെന്ന് ചന്ദ്രശേഖരന്റെ വിധവയായ രമ ഉറപ്പിക്കുന്നു. സി പി എം വോട്ട് കിട്ടിയെന്ന ജയരാജന്റെ വീരവാദം പരാജയഭീതി കൊണ്ടാണെന്ന് രമ പറഞ്ഞു.തെരഞ്ഞെടുപ്പ് ഫലം ജയരാജന് രാഷട്രീയ വനവാസം സമ്മാനിക്കുമെന്നും കെ കെ രമ പറഞ്ഞു.
ഇത്തവണ 82.48 ആണ വടകരയിലെ പോളിംഗ് ശതമാനം.തലശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ ഉയര്‍ന്ന പോളിംഗ് ശതമാനം ഇടതിന് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.ലീഗ് കേന്ദ്രങ്ങളായ കുറ്റ്യാടി, പേരാമ്പ്ര, നാദാപുരം എന്നിവിടങ്ങളില്‍ മികച്ച പോളിങും ആര്‍എംപി വോട്ടുകളും യുഡിഎഫിനും വിജയ പ്രതീക്ഷ നല്കുന്നു.