വടകര:ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സ്ഥാനാര്‍ത്ഥിയാവും. ജയരാജനെ മല്‍സരിപ്പിക്കാനുള്ള സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം വടകര പാര്‍ലമെന്റ് മണ്ഡലം കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.ടി പി രാമകൃഷ്ണനാണ് പി ജയരാജന്റെ പേര് നിര്‍ദ്ദേശിച്ചത്.കമ്മിറ്റി ഇത് ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.മറ്റ് പേരുകളോ തര്‍ക്കമോ ഉണ്ടായില്ല.
പത്തനംതിട്ടയില്‍ ആറന്മുള എംഎല്‍എ വീണാ ജോര്‍ജും എറണാകുളത്ത് മുന്‍ എം പിയും ജില്ലാ സെക്രട്ടറിയുമായ പി രാജീവും ചാലക്കുടിയില്‍ സിറ്റിംഗ് എം പി ഇന്നസെന്റും മത്സരിക്കും.കോട്ടയത്ത് ഡോ. സിന്ധുമോള്‍ ജേക്കബിന്റെ പേര് പരിഗണനയിലുണ്ട്.സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന് മല്‍സരിക്കുന്നില്ലെന്ന് തീരുമാനമറിയിച്ചയായാണ് സൂചന.