ജയരാജനെ എതിർക്കാൻ മുരളീധരൻ എത്തിയതോടെ വടകര മണ്ഡലം ശ്രദ്ധാകേന്ദ്രമാകുന്നു .മണ്ഡലചരിത്രം നോക്കിയാൽ എളുപ്പമല്ല കോൺഗ്രസിന് കാര്യങ്ങൾ. 2009 ൽ തലശ്ശേരിയിൽ ഒഴിച്ച് ബാക്കിയെല്ലായിടത്തും ലീഡ് നേടാൻ മുല്ലപ്പള്ളിക്കായി .എന്നാൽ 2014 ആയപ്പോൾ തലശ്ശേരി കൂടാതെ കൂത്തുപറമ്പിലും ലീഡ് നേടാൻ ഇടതുപക്ഷത്തിനായി, അത് മാത്രമല്ല നാദാപുരത്തും പേരാമ്പ്രയിലും ഏതാണ്ട് ഒപ്പത്തിനൊപ്പം എത്താനും എൽ ഡി എഫിനായി . കുറ്റ്യാടിയും വാടകരയുമാണ് യു ഡി എഫിന് മുൻതൂക്കം പ്രതീക്ഷിക്കാവുന്ന നിയോജകമണ്ഡലങ്ങൾ .സി പി എമ്മിന് ശക്തമായ അടിത്തറയുള്ള സ്ഥലമാണ് വടകര .ശക്തമായ സംഘടനാസംവിധാനവും സി പി എമ്മിന് വാടകരയിലുണ്ട് .കഷ്ടിച്ച് 3036 വോട്ടിനാണ് മുല്ലപ്പള്ളി കഴിഞ്ഞ വട്ടം വിജയിച്ചു കയറിയത് .എ പി ഷംഷീർ എന്ന അപരൻ ആ ഇലക്ഷനിൽ 3485 വോട്ടു പിടിച്ചിരുന്നു എന്നത് കോൺഗ്രസ് മറക്കാതിരുന്നാൽ നല്ലത്.വടകര ഒരു സുരക്ഷിത മണ്ഡലമൊന്നുമല്ല കോൺഗ്രസിന് .എന്നാൽ ചില അനുകൂല ഘടകങ്ങൾ ഉണ്ടുതാനും .ദേശീയ തലത്തിൽ കോൺഗ്രസ് തിരിച്ചു വരുന്നത് വളരെയധികം പ്രതീക്ഷ ഉയർത്തുന്നു . ജനങ്ങൾ ഭരണസ്ഥിരത, ജനാധിപത്യം മതേതരത്വം എന്നിവയിലൂന്നിയുള്ള ഒരു സർക്കാർ കേന്ദ്രത്തിൽ വരണം എന്നാഗ്രഹിക്കുന്നു . ആർ എം പി,മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ പരിപൂർണ്ണ പിന്തുണയാണ് കെ മുരളീധരനെ വടകരയിൽ കരുത്തനാക്കുന്നത്.പി ജയരാജൻ എന്ന സി പി എം സ്ഥാനാർത്ഥിയോടുള്ള എതിർപ്പാണ് ആർ എം പിയുടെ സഹകരണത്തിന്റെ കാരണമെങ്കിൽ മുസ്ലിം സമൂഹത്തിൽ കെ മുരളീധരന്റെ സർവ്വ സ്വീകാര്യതയാണ് മുസ്ലിം ലീഗിന്റെ പിന്തുണയ്ക്ക് പിന്നിൽ .അക്രമരാഷ്ട്രീയത്തിനെതിരെയുള്ള മുരളിയുടെ കടന്നാക്രമണം ജയരാജനെ നേരിട്ട് ഉന്നംവയ്ക്കുന്നതാണ് .സി പി എമ്മിന്റെ അക്രമങ്ങൾക്കെതിരെ മുരളീധരൻ പോരാടുമ്പോൾ ആർ എം പിയും രമയും ഒപ്പം നിൽക്കും .പി ജയരാജന്റെ തോൽവി ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് തീർച്ചയായും രാമയായിരിക്കും.