തിരുവനന്തപുരം: വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലേക്ക് കെ മുരളീധരൻ രാജി വച്ച് ഒഴിഞ്ഞ ഒഴിവിലേക്ക് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മുൻ എം എൽ എ കെ മോഹൻകുമാർ സ്ഥാനാർത്ഥിയാകും .വട്ടിയൂർക്കാവിന്റെ മുൻ രൂപമായ തിരുവനന്തപുരം നോർത്തിൽ മുൻപ് എം എൽ എ ആയിരുന്നു കെ മോഹൻകുമാർ .നിലവിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമാണ് .കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് മെമ്പർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട് .
ആദ്യം പരിഗണിച്ചിരുന്ന എൻ പീതാംബരക്കുറുപ്പിനെതിരെ ഉയർന്ന പരാതികൾ നേതൃത്വത്തെ മാറ്റി ചിന്തിപ്പിച്ചു .മുൻ ജില്ലാ കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലുടനീളം പ്രവർത്തിച്ചു പരിചയമുള്ള ആളാണ് കെ മോഹൻകുമാർ .കെ മോഹൻകുമാർ ഇന്ന് രാവിലെ കെ മുരളീധരനുമായി കൂടിക്കാഴ്ച നടത്തി .