തിരുവനന്തപുരം :വട്ടിയൂർക്കാവിൽ തുടക്കം മുതലേ വി കെ പ്രശാന്ത് വ്യക്തമായ ലീഡ് നേടി മണ്ഡലം എൽ ഡി എഫിനായി തിരിച്ചു പിടിച്ചു .പതിനാലായിരത്തി ഇരുന്നൂറ്റി അമ്പത്തൊന്നു വോട്ടിന്റെ ആധികാരികമായ ഭൂരിപക്ഷത്തോടെയാണ് തിരുവനന്തപുരം മേയർ വി കെ പ്രശാന്ത് വിജയിച്ചത്
ദീർഘകാലമായി യു ഡി എഫിന്റെ കയ്യിലിരുന്ന മണ്ഡലങ്ങളാണ് കോന്നിയും വട്ടിയൂർക്കാവും .
വട്ടിയൂർക്കാവിൽ എൻ എസ് എസ്സിന്റെ പരസ്യ നിലപാട് മറ്റു സമുദായങ്ങളുടെ വോട്ടിൽ യു ഡി എഫിനെതിരെ ധ്രുവീകരണമുണ്ടായി എന്നാണു പരാജയപ്പെട്ട സ്ഥാനാർഥി കെ മോഹൻകുമാർ പറഞ്ഞു .
ഇരുപത്തൊന്നു വർഷത്തിന് ശേഷം 9940 വോട്ടിനു നേടിയ വിജയവുമായാണ് ജിനീഷ് കുമാർ കോന്നി പിടിച്ചെടുത്തത് .അടൂർ പ്രകാശ് എംപി ഇപ്പോൾ എവിടെയാണെന്ന് ആർക്കുമറിയില്ല ,അദ്ദേഹത്തെ ഫോണിലും ലഭ്യമല്ല .