ന്യൂയോര്‍ക്ക്: അടുത്തിടെ ഇറങ്ങിയ വണ്‍പ്ലസ് 5ന്റെ പരിഷ്‌കൃത പതിപ്പായ വണ്‍പ്ലസ് 5ടി ഫോണുകള്‍ നവംബര്‍ 16 ന് പുറത്തിറങ്ങും. ചൈനീസ് നിര്‍മ്മാതാക്കളായ വണ്‍പ്ലസാണ് പുതിയ ഫോണിന്‍രെയും നിര്‍മാതാക്കള്‍.

ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുന്നില്‍ ന്യൂയോര്‍ക്കിലായിരിക്കും ഫോണിന്റെ പുറത്തിറക്കല്‍ ചടങ്ങ്. എന്നാല്‍ ചടങ്ങില്‍ 40 ഡോളര്‍ ഏതാണ്ട് 2593 രൂപ നല്‍കി പൊതുജനങ്ങള്‍ക്ക് പങ്കെടുക്കാം. ആമസോണിലൂടെ ഇന്ത്യയില്‍ നവംബര്‍ 21ന് വണ്‍പ്ലസ് 5ടി വില്‍പ്പനയ്ക്ക് എത്തുമെന്നാണ് കരുതുന്നത്.

ഫ്‌ലാഷ് സെയില്‍ ആയിട്ടായിരിക്കും ഫോണ്‍ ആദ്യം ഇന്ത്യയില്‍ എത്തുക. അതിനാല്‍ നവംബര്‍ 21ന് മുന്‍പായി ഓന്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചേക്കും. ഇന്ത്യയില്‍ അടക്കം ഇതിന്റെ പ്രത്യേക സ്ട്രീമിംഗ് വണ്‍പ്ലസ് നടത്തുന്നുണ്ട്.

6ജിബി റാം ഫോണ്‍ എന്നതാണ് 5ടിയുടെ പ്രധാന പ്രത്യേകത. പിന്നാലെ 8ജിബി പതിപ്പും പ്രതീക്ഷിക്കുന്നുണ്ട്. ചൈനീസ് ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ വില പ്രകാരം ഇന്ത്യയില്‍ ഈ ഫോണിന് 40,000 രൂപയ്ക്ക് അടുത്ത് വില വരുമെന്നാണ് കരുതുന്നത്.