ആലപ്പുഴ:വനിതാമതിലിനെ ശക്തമായി എതിര്‍ക്കുന്ന പ്രതിപക്ഷനേതാവിനെത്തന്നെ വനിതാ മതിലിന്റെ രക്ഷാധികാരിയാക്കി.മന്ത്രി തോമസ് ഐസക്കിന്റെ അധ്യക്ഷതയില്‍ ആലപ്പുഴയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.എന്നാല്‍ തന്നോട് ആലോചിക്കാതെ രക്ഷാധികാരിയാക്കിയത് മര്യാദകേടും അപഹാസ്യമായ രാഷ്ട്രീയ ഗിമ്മിക്കും സാമാന്യ മര്യാദയുടെ ലംഘനവുമെന്ന് രമേശ് ചെന്നിത്തല പത്രക്കുറിപ്പില്‍ പറഞ്ഞു.
തന്നോട് ഒരു വാക്കുപോലും ചോദിക്കാതെയാണ് ഇത് ചെയ്തത്.തന്റെ പ്രതിഷേധം ആലപ്പുഴ ജില്ലാകളക്ടറെ ഫോണില്‍ അറിയിച്ചു. നവോദ്ധാനമൂല്യങ്ങള് ഉയര്ത്തിപ്പിടിക്കാനെന്നപേരില് സംഘടിപ്പിക്കുന്ന വനിതാമതിലിനോടുള്ള എതിര്‍പ്പ് ഇതിനോടകം വ്യക്തമാക്കിയതാണ്.സമൂഹത്തില്‍ സാമുദായിക ചേരിതിരിവുണ്ടാക്കുന്ന ഈ നീക്കം അപകടകരമാണ്.ഇത് മുഖ്യമന്ത്രിയെ അറിയിച്ചതുമാണ്. എന്നിട്ടും പരിപാടിയുടെ രക്ഷാധികാരിയാക്കിയത് രാഷ്ട്രീയ സദാചാരത്തിനു ചേര്‍ന്നതല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു.വനിതാമതില്‍ എന്ന പരിപാടിയുടെ പൊള്ളത്തരമാണ് ഇതിലുടെ പുറത്തുവരുന്നതെന്നും തന്നെ രക്ഷാധികാരിയാക്കിയ നടപടി എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്നും രമേശ ചെന്നിത്തല ആവശ്യപ്പെട്ടു.
ആലപ്പുഴ കളക്ട്രേറ്റിലാണ് ജില്ലാ തല സംഘാടക സമിതി രൂപീകരണ യോഗത്തില്‍ ആലപ്പുഴ ജില്ലയിലെ വനിതാ മതിലിന്റെ രക്ഷാധികാരിയായി കെ സി വേണുഗോപാലിനേയും ഹരിപ്പാട് എം എല്‍ എ എന്ന നിലയില്‍ ചെന്നിത്തലയെയും രക്ഷാധികാരികളാക്കിയത്.