ആലപ്പുഴ:വനിതാമതിലുമായി സഹകരിക്കാത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. അത് തുഷാര്‍ വെള്ളാപ്പള്ളിയാണെങ്കിലും സംഘടനയുടെ തീരുമാനത്തിന് ഒപ്പം നില്‍ക്കാത്തവര്‍ പുറത്താകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. വനിതാമതിലിന്റെ ചര്‍ച്ചകള്‍ക്കായി ആലപ്പുഴയില്‍ ചേര്‍ന്ന എസ് എന്‍ ഡി പി യോഗം ഭാരവാഹികളുടെ യോഗത്തിലാണ് വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.
വനിതാമതിലിലെ പരാജയപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ നവോത്ഥാനത്തിന് എതിരാണെന്നും കോണ്‍ഗ്രസ്സ് വനിതാമതിലില്‍ നിന്ന് മാറി നിന്നാല്‍ ചരിത്രം അവരെ പമ്പര വിഡ്ഢികളെന്ന് വിളിക്കുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.
അതേസമയം വനിതാമതിലിന് ബദലായി സംസ്ഥാനത്തുടനീളം അയ്യപ്പജ്യോതി തെളിക്കുമെന്ന് ശബരിമല കര്‍മ്മസമിതി അറിയിച്ചു.ഡിസംബര്‍ 26 ന് മഞ്ചേശ്വരം മുതല്‍ പാറശാല വരെയാണ് അയ്യപ്പജ്യോതി തെളിക്കുന്നത്. കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
വെള്ളാപ്പള്ളിയോട് അയപ്പജ്യോതി തെളിയിക്കുന്നതില്‍ പങ്കെടുക്കാന്‍ അഭ്യര്‍ഥിച്ചു സമീപിക്കുമെന്നും കെപിഎംഎസ്സിലെ ഒരു വിഭാഗം സഹകരിക്കും എന്നുറപ്പ് നല്കിയിട്ടുണ്ടെന്നും ശബരിമല കര്‍മ്മസമിതി അറിയിച്ചു.