കൊല്ലം:ഹര്‍ത്താല്‍ ദിനത്തില്‍ യാത്ര ചെയ്ത വനിതാകമ്മീഷനംഗം ഷാഹിദാ കമാലിനുനേരെ ആക്രമണം.പത്തനാപുരത്ത് ഷാഹിദാ കമാല്‍ സഞ്ചരിച്ച കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു.കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൈയേറ്റം ചെയ്തതെന്ന് ഷാഹിദ കമാല്‍ പറഞ്ഞു.
ഇന്നലെ കന്യാസ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ പത്തനാപുരത്തെ മഠത്തിലേക്ക് പോകുകയായിരുന്നു ഷാഹിദ കമാലിന്റെ കാര്‍ റോഡില്‍ വച്ചു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു.ആരായാലും കടത്തി വിടില്ലെന്ന് പറഞ്ഞാണ് തടഞ്ഞത്.
‘കാറിന്റെ വിന്‍ഡോ ഗ്ലാസുകള്‍ താഴ്ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ അതു ചെയ്തില്ല.ഇതോടെ ഇവര്‍ വണ്ടിയുടെ മുന്നിലെ ഗ്ലാസ് അടിച്ചു തകത്തു.തന്നെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും മുടി പിടിച്ചു വലിക്കുകയും ചെയ്തു’.ഷാഹിദാ കമാല്‍ പറഞ്ഞു.
വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പത്തനാപുരം പൊലീസാണ് ഷാഹിദാ കമാലിനെ ഇവിടെ നിന്നും കടത്തി വിട്ടത്.സംഭവത്തില്‍ കേസ് എടുത്ത് അന്വേഷണം നടത്തുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.