തിരുവനന്തപുരം:അട്ടക്കുളങ്ങര വനിതാ ജയിലില്‍ നിന്ന് രണ്ടു തടവുകാരികള്‍ രക്ഷപ്പെട്ടത് മുരിങ്ങ മരത്തില്‍ കയറി മതില്‍ ചാടിയെന്ന് അധികൃതര്‍.ഇവര്‍ മതില്‍ ചാടി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. ജാമ്യമെടുക്കാന്‍ പണമില്ലാത്തതിനാലാണ് ഇവര്‍ ജയില്‍ ചാടിയതെന്നാണ് സൂചന.വര്‍ക്കല സ്വദേശിനി സന്ധ്യ, പാങ്ങോട് സ്വദേശിനി ശില്‍പ്പ എന്നിവരാണ് ഇന്നലെ വൈകീട്ടോടെ ജയില്‍ ചാടിയത്.ഇരുവരും മതില്‍ ചാടിയശേഷം ഓട്ടോയില്‍ കയറി മെഡിക്കല്‍ കോളജ് ഭാഗത്തേക്ക് പോയതായാണ് വിവരം.ജയിലിന്റെ മതിലിന് പുറത്തെ സിസിടിവി ക്യാമറയില്‍ നിന്നുമാണ് ഇരുവരും ഓടി രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
സാമ്പത്തികമായി താഴേത്തട്ടില്‍ നില്‍ക്കുന്ന യുവതികളുടെ കുടുംബങ്ങളില്‍ നിന്നും ജാമ്യമെടുക്കാന്‍ ആരും വരില്ലെന്ന് ഇവര്‍ക്കു ബോധ്യമുണ്ടായിരുന്നു. രണ്ടു പേര്‍ക്കും ചെറിയ കുട്ടികളുണ്ട്.സന്ധ്യ മോഷണക്കേസിലെ പ്രതിയും,ശില്‍പ്പ ചെക്ക് തട്ടിപ്പ് കേസിലെ പ്രതിയുമാണ്.ജയില്‍ ചാടുന്നതിനു മുന്‍പ് ശില്‍പ ഒരു യുവാവിനെ ജയിലിലെ ഫോണില്‍ നിന്നും വിളിച്ചിരുന്നു.ഇയാളെ പോലീസ് കണ്ടെത്തിയിട്ടുണ്ട്.