തിരുവനന്തപുരം:രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കേരളസന്ദര്‍ശന സമയത്ത് പോലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ന്നു.സംഭവത്തില്‍ വന്‍ സുരക്ഷാവീഴ്ചയെന്ന് വിലയിരുത്തല്‍.കരമനയിലെ ഓഫ്റോഡ് എന്ന സ്ഥാപനത്തില്‍നിന്നും വയര്‍ലെസ്
ഉപകരണങ്ങള്‍ പിടിച്ചെടുത്തു.കരമന പോലീസ് സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്.കേന്ദ്രസര്‍ക്കാരിന്റെ മോണിറ്ററിംഗ് സെല്‍ വിഭാഗമാണ് വയര്‍ലെസ് സന്ദേശം ചോര്‍ന്നതായി കണ്ടെത്തിയത്.
കാര്‍,ബൈക്ക് റേസുകള്‍ സംഘടിപ്പിക്കുന്ന സ്ഥാപനത്തില്‍ റേസുകള്‍ക്ക് മാത്രമാണ് തായ്ലന്‍ഡില്‍നിന്നും കൊണ്ടുവന്ന വയര്‍ലെസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതെന്നാണ് അധികൃതര്‍ പറഞ്ഞത്.എന്നാല്‍ വയര്‍ലെസ് സന്ദേശങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് വ്യക്തമായിട്ടില്ല.ഇവിടെ സിറ്റി പോലീസും കേന്ദ്ര സുരക്ഷാസംഘവും പരിശോധന നടത്തി.