വയനാട്:മേപ്പാടിയില്‍ മാവോയിസ്റ്റുകള്‍ രണ്ട് അന്യസംസ്ഥാനത്തൊഴിലാളികളെ ബന്ദികളാക്കി.കളളാടി തൊള്ളായിരം എമറാള്‍ഡ് എന്ന സ്വകാര്യ എസ്‌റ്റേറ്റില്‍ ജോലിചെയ്യുന്ന തൊഴിലാളികളെയാണ് ബന്ദികളാക്കിയത്.ഇവരുടെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട രണ്ടു തൊഴിലാളികള്‍ എസ്‌റ്റേറ്റ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അധികൃതര്‍ പോലീസിലും അറിയിച്ചു.
മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയുമാണ് മാവോയിസ്റ്റ് സംഘത്തിലുള്ളത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.