തിരുവനന്തപുരം:കേരളത്തില്‍ യുഡിഎഫ് തരംഗമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍.ന്യൂസ് നേഷന്‍,റിപ്പബ്‌ളിക് കേരള,ടൈംസ് നൗ,മനോരമ ന്യൂസ് – കാര്‍വി എക്‌സിറ്റ് പോള്‍ ഫലങ്ങളെല്ലാം യുഡിഎഫിന് വന്‍ വിജയം പ്രവചിക്കുന്നു.വയനാട്ടില്‍ രാഹുല്‍ മാജിക്ക് ഉണ്ടാകുമെന്ന് സര്‍വ്വെഫലങ്ങള്‍ പറയുന്നു.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് വന്‍ ജയം നേടുമെന്ന് മാതൃഭൂമി ന്യൂസും ജിയോ വൈഡ് ഇന്ത്യയും ചേര്‍ന്ന് നടത്തിയ എക്‌സിറ്റ് പോള്‍ ഫലം. രമ്യ ഹരിദാസ് 48 ശതമാനം വോട്ടും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പി കെ ബിജു 37 ശതമാനം വോട്ടും എന്‍ ഡി എ സ്ഥാനാര്‍ത്ഥി 13 ശതമാനം വോട്ടും നേടുമെന്നാണ് പ്രവചനം.ആലത്തൂരില്‍ എല്‍ ഡി എഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശം ഇടതുമുന്നണിക്ക് തിരിച്ചടിയായെന്നാണ് സൂചന.
വടകരയില്‍ കെ മുരളീധരന്‍ പി ജയരാജനെയും കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സതീഷ് ചന്ദ്രനെയും പരാജയപ്പെടുത്തുമെന്ന് മനോരമ പറയുന്നു.പൊന്നാനിയിലും മലപ്പുറത്തും മുസ്ലീംലീഗ് വിജയം ആവര്‍ത്തിക്കും.പാലക്കാട് എം ബി രാജേഷ് തന്നെ വിജയിക്കുമെന്നും സര്‍വ്വെ പറയുന്നു.