മാനന്തവാടി:വയനാട്ടില്‍ വീണ്ടും കുരങ്ങുപനി സ്ഥിരീകരിച്ചു.കര്‍ണ്ണാടകയിലെ ബൈരക്കുപ്പ് സ്വദേശിക്കാണ് കുരങ്ങുപനി സ്ഥിരീകരിച്ചത്.മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയ ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കവേണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇതോടെ അടുത്ത കാലത്ത് വയനാട്ടില്‍ കുരങ്ങുപനി ബാധിതരായവരുടെ എണ്ണം മൂന്നായി. പനി പടരാതിരിക്കാന്‍ ആരോഗ്യവകുപ്പ് വയനാട്ടില്‍ അതീവ ജാഗ്രതയിലാണ്.
