കല്‍പ്പറ്റ:വയനാട്ടില്‍ വീണ്ടും മാവോയിസ്റ്റുകളെത്തി. തിരുനെല്ലിയിലാണ് എട്ടംഗ മാവോയിസ്റ്റ് സംഘം എത്തിയത്. ആയുധധാരികളായ സംഘം കടയില്‍നിന്നും സാധനങ്ങള്‍ വാങ്ങിപ്പോയെന്നാണ് വിവരം.സംഘം തിരുനെല്ലിക്കാട്ടിലേക്കു കയറിയെന്നാണ് പോലീസ് കരുതുന്നത്.ഇവര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ഇന്നലെ രാത്രി മക്കി മലയില്‍ എത്തിയ സംഘം ലഘുലേഖകളും പോസ്റ്ററുകളും വിതരണം ചെയ്തിരുന്നു.രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ നാലംഗ ആയുധധാരികളാണ് എത്തിയത്.സംഘം മുദ്രാവാക്യം വിളിച്ചാണ് ലഘുലേഖകള്‍ വിതരണം ചെയ്തത്.
സിപി ജലീലിന്റെ കൊലപാതകത്തില്‍ ശക്തമായ മറുപടി നല്‍കുമെന്നും,ഒറ്റുകാര്‍ക്കും കൊലപാതകികള്‍ക്കും മാപ്പില്ലെന്നും പോസ്റ്ററുകളില്‍ പറയുന്നു.
കുറച്ചുദിവസങ്ങള്‍ക്കു മുന്‍പ് വൈത്തിരിയിലെ റിസോര്‍ട്ടിനു സമീപം തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ്‌ നേതാവ് സിപി ജലീല്‍ കൊല്ലപ്പെട്ടിരുന്നു.ജലീലിന്റെ മരണത്തിന് പകരം ചോദിക്കുമെന്നാണ് മാവോയിസ്റ്റുകളുടെ വെല്ലുവിളി.