മുള്ളന്‍ക്കൊല്ലി:വയനാട് പുല്‍പ്പള്ളിയില്‍ ജനവാസകേന്ദ്രത്തിലിറങ്ങി ഭീതി പരത്തിയ കടുവയെ കണ്ടെത്തി.കാപ്പിപ്പാടി കോളനിഭാഗത്താണ് കടുവയെ കണ്ടെത്തിയത്.പുല്‍പ്പള്ളി ജനവാസകേന്ദ്രത്തിലിറങ്ങി ആടിനെ പിടിച്ചുകൊണ്ട് കാട്ടിലേക്കു പോയ കടുവയെ ക
ണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍.കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ഉത്തരവ് ലഭിക്കാന്‍ കാത്തുനില്‍ക്കുകയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കടുവ ജനവാസ കേന്ദ്രത്തിലിറങ്ങിയതിനെത്തുടര്ന്ന് മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കടുവയെ പിടികൂടും വരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
പ്രദേശത്ത് വനം വകുപ്പ് ജീവനക്കാര്‍ മാത്രമാണുള്ളത്.പോലീസ് ഇവിടേയ്ക്ക് ആളുകള്‍ വരുന്നത് തടയുന്നുണ്ട്.സ്ത്രീകളും കുട്ടികളുമടക്കം വീടുകളില്‍ നിന്നും പുറത്തിറങ്ങരുതെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.