മാനന്തവാടി:മദ്യം കഴിച്ച് യുവാക്കള്‍ മരിച്ചു.വെള്ളമുണ്ട വാരാമ്പറ്റ കൊച്ചാറ കോളനിയിലെ തിഗന്നായി,മകന്‍ പ്രമോദ്(35), ബന്ധുവായ പ്രസാദ്(35) എന്നിവരാണ് മരിച്ചത്.മദ്യം കഴിച്ചശേഷം ഇരുവരും കുഴഞ്ഞുവീഴുകയായിരുന്നു.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.വീട്ടില്‍ പൂജ ചെയ്യാന്‍ വന്ന ആള്‍ കൊണ്ടുവന്ന മദ്യം ഇവര്‍ കഴിച്ചിരുന്നു.തിഗന്നായി ഇന്നലെ രാത്രി തന്നെ കുഴഞ്ഞു വീണു മരിച്ചു.പ്രമോദിനേയും പ്രസാദിനേയും ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.മദ്യം കര്‍ണ്ണാടകത്തില്‍ നിന്നും കൊണ്ടുവന്നതാണെന്നു പറയപ്പെടുന്നു.പൊലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു.മൂന്നുപേരുടേയും മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലാണുള്ളത്.