കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ തിരിച്ചെടുത്തു.കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി.ഇന്റലിജന്‍സ് എസ്പിയായാണ് പുതിയ നിയമനം.
മേയ് 11നാണ് എവി ജോര്‍ജിനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.ശ്രീജിത്തിന്റെ വീടാക്രമണക്കേസില്‍ കസ്റ്റഡിയിലെടുത്തത് എവി ജോര്‍ജ് രൂപീകരിച്ച റൂറല്‍ ടൈഗര്‍ഫോഴ്‌സ് ആയിരുന്നു.ഇവര്‍ ശ്രീജിത്തിനെ കസ്റ്റഡിയില്‍ മര്‍ദിച്ചതായും തെളിഞ്ഞിരുന്നു.എവി ജോര്‍ജ് ആര്‍ടിഎഫ് രൂപീകരിച്ചത് പോലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ആയിരുന്നില്ല.ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ അന്വേഷണം വന്നതോടെ ആര്‍ടിഎഫിനെ പിരിച്ചു വിടുകയും ചെയ്തിരുന്നു.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും എവിജോര്‍ജിന് വകുപ്പ് തല അന്വേഷണം നേരിടേണ്ടി വരും.