തിരുവനന്തപുരം:സഹപ്രവര്‍ത്തകയ്ക്ക് പാര്‍സലായി പാമ്പിനെ കിട്ടിയ ഞെട്ടലിലാണ് വര്‍ക്കല പോസ്റ്റ് ഓഫീസിലെ ജീവനക്കാര്‍.പോസ്റ്റ് വുമണ്‍ അനില ലാലിനു ലഭിച്ച സമ്മാനപ്പൊതിയിലാണ് പാമ്പിനെ വെച്ചിരുന്നത്.അനിലാ ലാലിന്റെ പേരില്‍ പോസ്റ്റോഫീസ് വിലാസത്തിലെ പെട്ടിയുടെ പുറത്ത് കോപ്ലിമെന്ററി ഗിഫ്റ്റ് എന്നാണ് എഴുതിയിരുന്നത്.തിങ്കളാഴ്ച രാവിലെ ആരോ കാര്‍ഡ് ബോര്‍ഡ് പെട്ടി കൊണ്ടുവച്ചിട്ട് കടന്നുകളയുകയായിരുന്നു.
അനിലയുടെ സഹപ്രവര്‍ത്തകനാണ് പെട്ടി തുറന്നത്.പെട്ടിയില്‍ ചുരുണ്ടിരുന്നത് ജീവനുള്ള ചെറിയ പാമ്പ്.ഒപ്പം ഭീഷണിയും അസഭ്യവും എഴുതിയ കത്തുമുണ്ടായിരുന്നു.വര്‍ക്കല പൊലീസെത്തി ബോക്സ് കൊണ്ടുപോയി.പിന്നീട് ഫോറസ്റ്റ് അധികൃതര്‍ എത്തി പാമ്പിനെയും കൊണ്ടുപോയി.പാമ്പിനെ സമ്മാനമായി എത്തിച്ചത് തന്നെ
അപായപ്പെടുത്താനാണെന്നു കാണിച്ച് അനിലാ ലാല്‍ പോലീസിനു പരാതി നല്കി. പാര്‍സല്‍ പോസ്റ്റ് ഓഫീസില്‍ കൊണ്ടുവെച്ചയാളെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ കണ്ടെത്താനുള്ള ശ്രമം പോലീസ് തുടങ്ങിക്കഴിഞ്ഞു.