പഴനി:പഴനിയില്‍ ഭക്തര്‍ നേര്‍ച്ചയായി തലമുണ്ഡനം ചെയ്യുന്നതിലൂടെ ലഭിക്കുന്ന മുടി വില്‍പ്പനയിലൂടെ പഴനി ദേവസ്വത്തിന് ലഭിക്കുന്നത് കോടികള്‍. കഴിഞ്ഞവര്‍ഷം മാത്രം മുടി വില്‍പ്പനയിലൂടെ മൊത്തം മൂന്നു കോടി രൂപയാണ് ലഭിച്ചത്. ഓണ്‍ലൈന്‍ വഴിയാണ് വില്‍പ്പന നടത്തുന്നത്. വിദേശത്തേക്കും മുടികള്‍ കയറ്റി അയയ്ക്കുമെന്നും ദേവസ്വം ബോര്‍ഡ് പറയുന്നു. വിദേശത്തുനിന്നും നല്ല വരുമാനവും കിട്ടുന്നുണ്ട്.
നീളമുള്ളതിനാല്‍ സ്ത്രീകളുടെ മുടിക്കാണ് കൂടുതല്‍ വില കിട്ടുന്നത്.ഇന്ത്യയൊട്ടുക്കുള്ള സംസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികള്‍ തല മുണ്ഡനം ചെയ്യാന്‍ പഴനിയിലെത്താറുണ്ട്. കൊച്ചുകുട്ടികളുടെ മുടി ആദ്യമായി മൊട്ടയടിക്കാനായി പഴനിയില്‍ പോകുന്നത് മലയാളികളുടേയും വിശ്വാസമാണ്. ദക്ഷിണേന്ത്യയില്‍ തിരുപ്പതി ക്ഷേത്രത്തിലും തല മുണ്ഡനം ചെയ്യുന്നുണ്ട്. തല മുണ്ഡനം ചെയ്യുന്ന ജോലിക്കാര്‍ക്ക് ഒരാള്‍ക്ക് മുപ്പതു രൂപയെന്ന നിരക്കിലാണ് കൂലി നല്‍കുന്നത്.