തിരുവനന്തപുരം: നരേന്ദ്രമോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ പേരില്‍ ശശിതരൂരും കെ.മുരളീധരനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മലയാള പത്രങ്ങള്‍ വായിക്കാത്തതു കൊണ്ടാണ് തന്റെ മടങ്ങിവരവ് തരൂര്‍ സമയത്ത് അറിയാതിരുന്നതെന്ന് കെ മുരളീധരന്‍ പറഞ്ഞു. തന്നോട് ബിജെപിയില്‍ ചേരാന്‍ പറഞ്ഞയാള്‍ കോണ്‍ഗ്രസിലെത്തിയിട്ട് എട്ട് വര്‍ഷമേ ആയിട്ടുള്ളൂവെന്ന് തരൂര്‍ പറഞ്ഞതിനു മറുപടിയായാണ് മുരളീധരന്റെ പരാമര്‍ശം.
കെ.കരുണാകരന്റെ കുടുംബത്തിന്റെ രാഷ്ട്രീയ പാരമ്പര്യത്തിന് സര്‍ട്ടിഫിക്കറ്റ് എഴുതാന്‍ ശശി തരൂര്‍ ആയിട്ടില്ല.തരൂര്‍ തെറ്റ് മനസിലാക്കണം. പാര്‍ട്ടി ലേബലില്‍ ജയിച്ചെങ്കില്‍ പാര്‍ട്ടി നയങ്ങളും അനുസരിക്കണമെന്നും മുരളീധരന്‍ പറഞ്ഞു.
മോദി അനുകൂല പരാമര്‍ശത്തില്‍ ശശി തരൂരിനെതിരെ മുരളീധരന്‍ കടുത്ത ഭാഷയില്‍ത്തന്നെ വിമര്‍ശനമുന്നയിച്ചിരുന്നു. മോദിയെ സ്തുതിക്കുന്നത് കോണ്‍ഗ്രസിന്റെ ചെലവില്‍ വേണ്ടെന്നാണ് മുരളീധരന്‍ പറഞ്ഞത്.