ഇടുക്കി:വാഗമണില്‍ വിനോദ സഞ്ചാര കേന്ദ്രത്തില്‍ കയര്‍കൊണ്ടുള്ള തൂക്കുപാലം പൊട്ടി വീണുണ്ടായ അപകടത്തില്‍ പതിമൂന്നോളം പേര്‍ക്കു പരിക്കേറ്റു. ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അപകടം.അങ്കമാലി മഞ്ഞപ്ര സണ്‍ഡേ സ്‌കൂളിലെ അധ്യാപകരും കുട്ടികളുമാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ ഇരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് തൂക്കുപാലം തുറന്നുകൊടുത്തത്.എന്നാല്‍ യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇവിടെ സഞ്ചാരികളെ പ്രവേശിപ്പിച്ചിരുന്നതെന്നാണ് പറയപ്പെടുന്നത്.പരിധിയിലധികം ആളുകള്‍ തൂക്കുപാലത്തില്‍ കയറിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക വിവരം.അപകടത്തില്‍പ്പെട്ടവരെ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.