സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആപ്പ് വാട്സ് ആപ്പ് പ്രവര്‍ത്തന രഹിതമായത് ആശങ്കയുണര്‍ത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ പ്രവര്‍ത്തനരഹിതമായ ആപ്പ് ഏകദേശം അരമണിക്കൂറോളം അങ്ങിനെ തുടര്‍ന്നു.
ഇതോടെ ഉപയോക്താക്കള്‍ക്ക് സന്ദേശങ്ങള്‍ അയക്കാനോ സ്വീകരിക്കാനോ കഴിയിഞ്ഞിരുന്നില്ല. തുടര്‍ന്ന് വാട്സ് ആപ്പ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയും ഫെയ്സ്ബുക്കിലൂടെയും പലരും പങ്കുവച്ചു. കൂടാതെ നിമിഷങ്ങള്‍ക്കകം ഫെയ്സ്ബുക്കില്‍ ട്രോളുകളുമെത്തി.
മുന്‍പ് മെയിലും സെപ്റ്റംബറിലും ആഗോളവ്യാപകമായി വാട്സ് ആപ് ഉപയോഗിക്കുന്നതില്‍ സാങ്കേതിക തകരാറുകള്‍ നേരിട്ടിരുന്നു.