തിരുവനന്തപുരം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ നിയന്ത്രണമില്ലാത്ത നാവടപ്പിക്കാന്‍ വ്യത്യസ്തത നിറഞ്ഞ ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ.’വായമൂടെടാ പിസി’ എന്ന ഹാഷ് ടാഗോടുകൂടിയ ഫേസ്ബുക് ക്യാമ്പയിന്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.സോഷ്യല്‍മീഡിയ ഒന്നടങ്കം ദൗത്യം ഏറ്റെടുക്കുകയും ചെയ്തു.

പിസി ജോര്‍ജ്ജിനോട് വായ മൂടിക്കെട്ടാന്‍ ആവശ്യപ്പെട്ട് സെല്ലോടേപ്പുകള്‍ അയച്ചു കൊടുത്താണ് വായമൂടല്‍ ക്യാമ്പയില്‍ നടക്കുന്നത്.ഒരു കിലോ സെല്ലോ ടേപ്പ് അയച്ചു കൊടുക്കുക എന്നു മറ്റും ആവശ്യമുന്നയിക്കുന്നവരുമുണ്ട്.
കഴിഞ്ഞ ദിവസം കോട്ടയം പ്രസ്‌ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ പിസി ജോര്‍ജ് അധിക്ഷേപിച്ചത്.പീഡനത്തിന് ഇരയായവര്‍ക്ക് തിരുവസ്ത്രം അണിയാന്‍ യോഗ്യതയില്ലെന്നും പീഡനം നടന്ന ദിവസം തന്നെ അവരുടെ കന്യകാത്വം നഷ്ടപ്പെട്ടെന്നും പിസി പറഞ്ഞു.
പിസിയ്‌ക്കെതിരെ നടപടിയെടുക്കുമെന്നു പറഞ്ഞ ദേശീയ വനിതാകമ്മീഷനേയും വെറുതേവിട്ടില്ല.വനിതാകമ്മീഷന്‍ എന്റെ മൂക്ക് ചെത്തുമോ എന്നായിരുന്നു പിസിയുടെ ചോദ്യം.