2019 ലോക് സഭാ തിരഞ്ഞെടുപ്പ് കോൺഗ്രസിനെ സംബന്ധിച്ച് ജീവ മരണ പോരാട്ടമാണ്.രണ്ടാംഘട്ട വോട്ടെടുപ്പ് കഴിഞ്ഞപ്പോൾ ഇപ്പൊ രാജ്യം ഇപ്പൊ ഉറ്റുനോക്കുന്നത് വാരണാസിയിൽ പ്രിയങ്ക മത്സരിക്കുമോ ഇല്ലയോ എന്നതാണ് .ഇനി വാരണാസിയിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിച്ചാൽ എന്ത് സംഭവിക്കും  പ്രമുഖ  മാധ്യമപ്രവർത്തകൻ മാത്യു സാമുവൽ കാര്യങ്ങൾ വിശകലനം ചെയ്യുന്നത് ഇങ്ങനെ . 15 ലക്ഷമാണ് ആകെ വോട്ടുകൾ. അഞ്ചു നിയമസഭാ മണ്ഡലങ്ങൾ അവിടെയുണ്ട്. അതിൽ രണ്ടെണ്ണം റൂറൽ.   ബാക്കിയുള്ള മൂന്നെണ്ണം അർബൻ. ഏറ്റവും വോട്ടുകൾ ഉള്ള കമ്മ്യൂണിറ്റി മുസ്ലിം സമുദായമാണ്. 3 ലക്ഷം  വോട്ടുകൾ. യാദവ 1.5 ലക്ഷവും ദളിതർക്ക് 80000 വോട്ടുകളുമുണ്ട്. അപ്പർ കാസറ്റ് ബ്രാഹ്മിൻസ് 2.5 ലക്ഷം, കയസ്ത 60000, വൈശ്യ 2 ലക്ഷം,   ഭൂമിയാർ 1.5 ലക്ഷം, ചൗറസിയ 80000- ഇതാണ് കണക്കുകൾ.കഴിഞ്ഞ പ്രാവശ്യം ഒബിസി പൂർണമായി നരേന്ദ്രമോദിയെ പിന്താങ്ങി. എസ്പിയും ബിഎസ്പിയും കേജരിവാളും വെവ്വേറെ മത്സരിച്ചു. അതായത് ചതുഷ്കോണ മത്സരം. മോദിക്ക് മുൻപ് മുരളി മനോഹർ ജോഷി 17000 വോട്ടിന് കഷ്ടിച്ചാണ് ജയിച്ചു കയറിയത്. അതായത് പ്രിയങ്ക മത്സരിക്കുകയും എസ്പിയും ബിഎസ്പിയും പിന്മാറുകയും ചെയ്താൽ  ഈ ചൂടത്തു മോദി വെള്ളം കുടിക്കും.


                    രണ്ടായിരത്തി പതിന്നാലിൽ  മോഡി മത്സരിക്കുമ്പോൾ ഉള്ള സ്ഥിതിയല്ല രണ്ടായിരത്തി പത്തൊൻപത് എത്തുമ്പോൾ. ആം ആദ്മി പാർട്ടിയുടെ അരവിന്ദ കെജ്‌രിവാൾ മുഖ്യ എതിരാളിയായ ആ തിരഞ്ഞെടുപ്പിൽ  കോൺഗ്രസിനും ബി എസ് പിക്കും എസ് പിക്കും  പ്രത്യേകം സ്ഥാനാർത്ഥികൾ ഉണ്ടായിരിന്നു.അന്ന് മൂന്നു ലക്ഷത്തിലേറെ വോട്ടിന്റെ  മികച്ച ഭൂരിപക്ഷം നേടിയ മോദിക്ക് കാര്യങ്ങൾ ഇത്തവണ എളുപ്പമല്ല . പ്രിയങ്കയാവട്ടെ ഈ കടുത്ത വേനലിലും ഉത്തർപ്രദേശിനെയാകെ ഇളക്കിമറിക്കുകയാണ് .ബോട്ട് യാത്ര നടത്തിയുള്ള പ്രചാരണം ഇതിനോടകം ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു.ഈ മാസം ഇരുപത്തിയാറിനു നരേന്ദ്രമോദി വാരണാസിയിൽ നാമനിർദേശപത്രിക  സമർപ്പിക്കും, തലേ ദിവസം മോദിയെ പങ്കെടുപ്പിച്ചുകൊണ്ട്  വാരണാസിയിൽ വിപുലമായ റോഡ് ഷോയും ബി ജെ പി സംഘടിപ്പിക്കും. അമേത്തിയിൽ കൂടാതെ വയനാട്ടിൽ  മത്സരിക്കുന്നതിന് രാഹുലിനെ കണക്കിന്  പരിഹസിച്ചത് കാരണം മറ്റൊരു മണ്ഡലത്തിൽ കൂടി നിൽക്കാൻ ആകാത്ത സ്ഥിതിയിലാണ് നരേന്ദ്ര മോഡി . മെയ് 19 നാണ് വാരണാസിയിൽ തിരഞ്ഞെടുപ്പ്.