തിരുവനന്തപുരം : വാളയാർ കേസിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മന്ത്രിസഭാ തീരുമാനം തള്ളി കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. രണ്ട് ദലിത് പെൺകുട്ടികൾ ലൈംഗിക പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട വിഷയത്തിൽ യഥാർത്ഥ പ്രതികളെ വെളിച്ചത്തു കൊണ്ടുവരാൻ സി ബി ഐ അന്വേഷണം കൊണ്ടു മാത്രമേ കഴിയൂ.സി പി എമ്മുകാരായ പ്രതികളെ രക്ഷപ്പെടുത്താനുള്ള മറ്റൊരു നടപടിയായിട്ടേ ഇപ്പോൾ പ്രഖ്യാപിച്ച ജുഡിഷ്യൽ അന്വേഷണത്തേയും കാണാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.