വാളയാർ കേസ് അതീവ ഗൗരവമുള്ളത് എന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ .പബ്ലിസിറ്റിക്കുവേണ്ടി പ്രതികരിക്കാനില്ല എന്നും അടൂർ പറഞ്ഞു . നേരത്തെ ഈ വിഷയത്തിൽ അടൂരും മറ്റു സാംസ്കാരിക നായകരും പ്രതികരിക്കാത്തതിനെ ഭാരതീയ ജനത പാർട്ടി വിമർശിച്ചിരുന്നു .വടക്കുള്ള പീഡനങ്ങളെയും അക്രമങ്ങളെയും കുറിച്ച് മാത്രം പ്രസ്താവനകളിറക്കുന്നു എന്നതാണ് സംഘപരിവാർ സംഘടനകൾ അടൂരിനെതിരെ ഉയർത്തുന്ന ആരോപണം .സമൂഹ മാധ്യമങ്ങളിൽ നിരവധി ട്രോളുകളാണ് അടൂരിന്റെ വാളയാർ കേസിലെ മൗനത്തെക്കുറിച്ചു പ്രചരിക്കുന്നത് .