പാലക്കാട്: കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പാലക്കാട് നടത്തിയ ഏക ദിന ഉപവാസത്തോടെ വിഷയത്തിന്മേലുള്ള പോരാട്ടം അവസാനിപ്പിക്കുന്നില്ല എന്ന സൂചന നൽകിക്കൊണ്ട് സമരം കടുപ്പിക്കുകയാണ് കോൺഗ്രസ്സും യു ഡി എഫും .തുടക്കത്തിൽ തന്നെ കെപി സി സി അധ്യക്ഷൻ വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കളെ അവരുടെ വീട്ടിലെത്തി പിന്തുണ അറിയിച്ചിരുന്നു .നേരത്തെ ദുർബലമായ പോലീസ് അന്വേഷണവും തെളിവുകളുടെ അഭാവവുമാണ് പ്രതികളെ രക്ഷിച്ചത് .അതിനാൽ കേസിൽ അപ്പീൽ ഫലം ചെയ്യില്ല എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ .
വാളയാർ കേസിൽ സി ബി ഐയുടെ അന്വേഷണം ആവശ്യപ്പെട്ടു യു ഡി എഫ് ഇന്ന് പാലക്കാട് ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട് .പോക്സോ കേസുകളിൽ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗം ഇന്നാണ് .