തിരുവനന്തപുരം: ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്ട്രേഷന് നടത്തിയതുവഴി സംസ്ഥാനത്തിന് ലഭിക്കേണ്ട നികുതി വെട്ടിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ നടന് ഫഹദ് ഫാസിലിനും നടി അമലാപോളിനുമെതിരെ ക്രൈംബ്രാഞ്ച് കേസ് എടുക്കും. ഇരുവര്‍ക്കും നോട്ടീസ് അയച്ചിട്ടും ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി. വ്യാജ രജിസ്ട്രേഷനു പിന്നിലെ യഥാര്‍ഥ കണ്ണിയെ കണ്ടെത്താനാണ് െ്രെകംബ്രാഞ്ച് തീരുമാനം. ഇതിന്റെ ഭാഗമായാണ് ഫഹദിനും അമലപോളിനും നോട്ടീസ് നല്‍കിയത്. ഇവരില്‍നിന്ന് ആവശ്യമായ വിവരം ശേഖരിക്കാമെന്നാണ് െ്രെകംബ്രാഞ്ച് കരുതിയത്. എന്നാല്‍, നോട്ടീസ് ലഭിച്ച് ദിവസം പിന്നിട്ടിട്ടും ഇവര്‍ ഹാജരായില്ല. ഇനി കാത്തിരിക്കാതെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്യാനാണ് തീരുമാനം. ഐജി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
വാഹനം രജിസ്റ്റര്‍ ചെയ്യാനായി സമര്‍പ്പിച്ച പുതുച്ചേരിയിലെ വിലാസത്തിലുള്ള താമസ സ്ഥലത്ത് ഇവര്‍ ഒരിക്കല്‍ പോലും എത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. ഫോണ്‍ രേഖ പരിശോധിച്ചാണ് അന്വേഷണസംഘം ഇക്കാര്യം കണ്ടെത്തിയത്. അവരുടെ വിലാസത്തിലെ വീടുകള്‍ കാലിത്തൊഴുത്തിനേക്കാള്‍ പരിതാപകരമാണ്. കേരള സര്‍ക്കാരിന് 300 കോടിരൂപയിലേറെ നികുതി നഷ്ടം വരുത്തിയ അനധികൃത രജിസ്ട്രേഷനെതിരെ െ്രെകംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കി. രണ്ടു മാസം മുമ്പാണ് ഇരുവരും തങ്ങളുടെ ആഡംബര വാഹനം പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്. തങ്ങള്‍ക്ക് അവിടെ വാടകവീടുണ്ടെന്നാണ് ഇരുവരും പറഞ്ഞത്. എന്നാല്‍, വിലാസത്തിലെ വീട്ടില്‍ അവര്‍ ഒരിക്കലും എത്തിയിട്ടില്ലെന്നാണ് ഫോണ്‍രേഖ തെളിയിക്കുന്നത്. സുരേഷ് ഗോപി എം.പിയുടെ വാഹന രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളും പൊലീസ് ശേഖരിച്ചുതുടങ്ങി.