വിക്സ് ആക്ഷൻ 500 ഉൾപ്പെടെ 328 മരുന്നു സംയുക്തങ്ങൾ ആരോഗ്യമന്ത്രാലയം നിരോധിച്ചതോടെ നാലായിരത്തോളം ബ്രാൻഡഡ് മരുന്നുകൾ സംസ്ഥാന വിപണിയിൽ നിന്ന് പിൻവലിക്കും. നിരോധിച്ച മരുന്നുകളുടെ വിൽപ്പന കർശനമായി തടയും എന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോളർ അറിയിച്ചു. ഡോക്ടർമാർ മരുന്നു കുറിക്കുന്നതും ഉത്പാദനവും വിൽപ്പനയും കേന്ദ്ര ആരോഗ്യമന്ത്രാലയം നിരോധിച്ചിട്ടുണ്ട്. ജലദോഷത്തിന് ഉപയോഗിക്കുന്ന വിക്സ് ആക്ഷൻ 500, പ്രമേഹ മരുന്നായ ജെമർ പി, അണുബാധയ്ക്ക് നൽകുന്ന നോവോക്ലോക്സ് തുടങ്ങിയവ ചേർന്നുവരുന്ന 328 മരുന്ന് സംയുക്തങ്ങളാണ് കേന്ദ്രസർക്കാർ നിരോധിച്ചത്. അശാസ്ത്രീയമായി നിർമ്മിച്ച കൂട്ടുകൾക്കാണ് നിരോധനമേർപ്പെടുത്തിയിരിക്കുന്