ജോഹൂര്‍: സുല്‍ത്താന്‍ ഓഫ് ജോഹൂര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീം അമേരിക്കയെ ഏകപക്ഷീയമായ 22 ഗോളുകള്‍ക്ക് പരാജയപ്പെടുത്തി. ഇന്ത്യക്കായി കളിച്ച 10 താരങ്ങൾ ഗോളുകള്‍ നേടി. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. വിജയത്തോടെ മൂന്ന് കളികളില്‍ ഒമ്പത് പോയിന്‍റുമായി ഇന്ത്യ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.
ഹര്‍മന്‍ജിത് സിംഗ് അഞ്ച് ഗോളുകളും അഭിഷേക് നാല് ഗോളുകളും കുറിച്ചു. ഇന്നത്തെ ദയനീയ തോല്‍വിയോടെ ചാമ്പ്യന്‍ഷിപ്പില്‍ അമേരിക്ക വഴങ്ങിയ ഗോളുകളുടെ എണ്ണം 42 ആയി. ആദ്യ രണ്ട് മത്സരങ്ങളിലായി അമേരിക്ക 20 ഗോളുകള്‍ വഴങ്ങിയിരുന്നു. ശക്തരായ ഓസ്‌ട്രേലിയക്കും ബ്രിട്ടണും എതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം