തിരുവനന്തപുരം:വിദേശ നിര്‍മ്മിത മദ്യം ബിവറേജസ് വഴി വില്‍ക്കാനുള്ള സര്‍ക്കാര്‍ അനുമതിയില്‍ വന്‍ അഴിമതിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.ബ്രൂവറി അഴിമതിക്ക് ശേഷം നടന്ന ഏറ്റവും വലിയ അഴിമതിയാണ് വിദേശ നിര്‍മ്മിത വിദേശ മദ്യം ബിയര്‍ പാര്‍ലറുകള്‍ വഴിയും ബിവറേജസ് ഔട്ട്‌ലറ്റുകള്‍ വഴിയും കൊടുക്കാനുള്ള തീരുമാനമെന്ന് പ്രതിപക്ഷത്തിന്റെ ആരോപണം. എക്‌സൈസ്‌വകുപ്പിനെതിരെയാണ് ആരോപണം. സംസ്ഥാനത്ത് ബാറുകള്‍ അടക്കം അനുമതി നല്‍കിയതിലും വന്‍ അഴിമതിയുണ്ടെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ക്യാബിനറ്റില്‍ പോലും ചര്‍ച്ച ചെയ്യാതെയുള്ള തീരുമാനം ധൃതിപിടിച്ചുള്ള തീരുമാനമായിരുന്നു. കേരളത്തെ മദ്യത്തില്‍ മുക്കാനാണ് ശ്രമം.എത്രകോടിയുടെ അഴിമതിയാണ് നടത്തിയതെന്ന് വ്യക്തമാക്കണം.ഇതില്‍ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.