കൊച്ചി:കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന് വിദ്യാര്‍ഥിക്ക് നിപാ ബാധിച്ചത് വവ്വാല്‍ കടിച്ച പേരയ്ക്ക കഴിച്ചതിലൂടെയെന്ന് കേന്ദ്രസംഘത്തിന്റെ റിപ്പോര്‍ട്ട്.വിദ്യാര്‍ഥി രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് ഇയാള്‍ ചീഞ്ഞ പേരയ്ക്ക കഴിച്ചിരുന്നതായി ജില്ലാ കലക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.കൂടുതല്‍ പഠനങ്ങള്‍ക്കായാണ് റിപ്പോര്‍ട്ട് നല്‍കിയത്.
കേന്ദ്ര വിദഗ്ധ സംഘം വിദ്യര്‍ഥിയുമായി സംസാരിച്ച സമയത്താണ് രോഗം വരുന്നതിന് രണ്ടാഴ്ച മുമ്പ് താന്‍ പേരയ്ക്ക കഴിച്ചിരുന്നതായി വെളിപ്പെടുത്തിയത്.നിലവില്‍ യുവാവിന്റെ സ്ഥിതി വളരെ മെച്ചപ്പെട്ടതായി മെഡിക്കല്‍ സംഘം വ്യക്തമാക്കി.
അതേസമയം യുവാവിനെ പരിചരിച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ പനിയെത്തുടര്‍ന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളേജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന ഏഴ് രോഗികളുടെ സാമ്പിളുകളിലും നിപയില്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.