കോഴിക്കോട്:വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ മുസ്ലിം യൂത്ത് ലീഗ് നേതാവായ അധ്യാപകന്‍ അറസ്റ്റില്‍.പുല്ലാളൂര്‍ എഎല്‍പി സ്‌കൂള്‍ അധ്യാപകനും മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റുമായ ചെരച്ചോറ മുഹമ്മദ് റാഫിയെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ ചെയ്തത്. പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി. കോഴിക്കോട് പോക്‌സോ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
മടവൂര്‍ സി എം മഖാംപള്ളി ദര്‍സില്‍ താമസിച്ചു പഠിച്ചുവന്ന മലപ്പുറം സ്വദേശിയായ ആണ്‍കുട്ടിയാണ് ഇയാളുടെ പീഡനത്തിനിരയായത്. കഴിഞ്ഞ ദിവസം വൈകിട്ട് സ്‌കൂള്‍ വിട്ടു താമസസ്ഥലത്തേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിയെ ബലമായി കാറില്‍ പിടിച്ചുകയറ്റി ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്നാണ് പരാതി.