കൊച്ചി: വിദ്യാലയങ്ങളില്‍ രാഷ്ട്രീയ സമരവും നിരാഹാരവും പിക്കറ്റിങും വേണ്ടെന്ന് ഹൈക്കോടതി. കലാലയ രാഷ്ട്രീയം ചോദ്യം ചെയ്തുകൊണ്ടുള്ള പോന്നാനി ഇഎംഎസ് കോളേജിന്റെ ഹര്‍ജി പരിഗണിക്കവേ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ രാഷ്ട്രീയമായി സംഘടിച്ച് സമരം ചെയ്യുന്നവരെ വിദ്യാഭ്യാസ സ്ഥാപന മേധാവിക്ക് പുറത്താക്കാം. ഇത്തരം സമരങ്ങളിലൂടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു.
വിദ്യാലയങ്ങളില്‍ സംരം നടത്തുന്നത് അനുവദിക്കാനാകില്ലെന്നും നിരാഹാര സമരം, പിക്കറ്റിങ് എന്നിവ നടക്കുന്നില്ലെന്ന് പോലീസ് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
വിദ്യാര്‍ത്ഥികള്‍ പഠിക്കാനാണ് വിദ്യാലയങ്ങളിലെത്തുന്നതെന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിനല്ലെന്നും കോടതി നിരീക്ഷിച്ചു. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെത്തുന്ന വിദ്യാര്‍ഥികള്‍ പഠനം നിര്‍ത്തി പോകണമെന്നും കോടതി പറഞ്ഞു.