കണ്ണൂര്‍:ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് അയോഗ്യനാക്കപ്പെട്ട എംഎല്‍എ കെ.എം.ഷാജി.
പൂര്‍ണവിധി പരിശോധിച്ച ശേഷം സുപ്രീംകോടതിയെ എങ്ങനെ സമീപിക്കണമെന്ന് തീരുമാനിക്കും.യുഡിഎഫോ,ലീഗോ, താന്‍ നേരിട്ടോ അത്തരമൊരു ലഘുലേഖ ഇറക്കിയിട്ടില്ലെന്നും അങ്ങനെയൊരു ലഘുലേഖ താന്‍ കണ്ടിട്ടുപോലുമില്ലെന്നും ഷാജി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.തനിയ്‌ക്കെതിരെ വൃത്തികെട്ട രാഷ്ട്രീയക്കളിയാണ് എം.വി.നികേഷ് കുമാര്‍ കളിച്ചതെന്നും ലഘുലേഖ തട്ടിപ്പിലൂടെ ഉണ്ടാക്കിയതാണെന്നും കെ.എം.ഷാജി പറഞ്ഞു.
ആറ് മാസമോ,അറുപത് കൊല്ലമോ മത്സരിച്ചില്ലെങ്കിലും തനിയ്‌ക്കൊന്നുമില്ല.വര്‍ഗീയവാദം പ്രചരിപ്പിച്ചുവെന്നതാണ് ഏറ്റവും അപമാനകരമായത്.ഇത് തെറ്റെന്ന് തെളിയിക്കാതെ വെറുതെ വിടില്ലെന്നും ഷാജി പറഞ്ഞു.
20 ശതമാനം മാത്രം മുസ്ലിം ജനസംഖ്യയുള്ള മണ്ഡലമായ അഴീക്കോട് വര്‍ഗീയപരാമര്‍ശങ്ങളടങ്ങിയ ലഘുലേഖ ഇറക്കിയതുകൊണ്ട് മാത്രം വിജയിക്കാനാകില്ലെന്നും ഷാജി പറഞ്ഞു.ജനാധിപത്യപരമായാണ് താനിതുവരെ രാഷ്ട്രീയജീവിതം നയിച്ചതെന്നും ഷാജി വ്യക്തമാക്കുന്നു.