കൊച്ചി: പോലീസ് മര്‍ദ്ദനതിതല്‍ മനംനൊന്ത് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹൈക്കോടതി പരാതി ഫയലില്‍ സ്വീകരിച്ചു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍ നല്‍കിയ പരാതിയാണ് വിശദമായ പ്രാഥമികാന്വേഷണത്തിനു ശേഷംഹൈക്കോടതി സ്വീകരിച്ചത്.

ജൂലൈ 27 നായിരുന്നു കൃഷ്ണന്‍ ഹൈക്കോടതിയില്‍ പരാതി നല്‍കിയത്. പ്രതികളായ പോലീസുകാര്‍ക്കുവേണ്ടി അന്വേഷണ സംഘം ദുര്‍ബലമായ വകുപ്പുകളാണ് ചുമത്തിയതെന്നും പരാതിയില്‍ കൃഷ്ണന്‍ ചൂണ്ടിക്കാണിക്കുന്നു.

പരാതി ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ ബെഞ്ച് എതിര്‍ കക്ഷികള്‍ 14 ന് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് പയസ് സി കുര്യാക്കോസും ജസ്റ്റിസ് കെ പി ബാലചന്ദ്രനും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍േതാണ് തീരുമാനം.

വിനായകനും സുഹൃത്ത് ശരതും ബൈക്കില്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിച്ചു നില്‍ക്കുന്നതിനിടെയാണ് പട്രോളിംഗ് നടത്തുകയായിരുന്ന തൃശ്ശൂര്‍ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് വിട്ടയച്ചതിനു ശേഷമാണ് വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

വിനായകന്റെ മരണത്തെക്കുറിച്ച് നിലവില്‍ െ്രെകം ബ്രാഞ്ച് സംഘത്തിന്റെയും അന്വേഷണം നടന്നു വരുന്നുണ്ട്.