ദില്ലി:കര്‍ണ്ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരവെ വിമത എംഎല്‍എമാരുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇടപെടല്‍.രാജിക്കാര്യത്തില്‍ ഇന്നു വൈകീട്ട് ആറ് മണിക്കകം സ്പീക്കര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടു.കേസ് നാളെ കേള്‍ക്കാമെന്ന് കോടതി പറഞ്ഞു.എംഎല്‍എമാര്‍ക്ക് ആവശ്യമായ സുരക്ഷ ഒരുക്കാന്‍ ഡിജിപിക്കും കോടതി നിര്‍ദ്ദേശം നല്‍കി.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
രാജിക്കത്ത് എഴുതി നല്‍കിയിട്ടും സ്വീകരിക്കാതിരിക്കുന്ന സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്താണ് പത്ത് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.രാജിവയ്ക്കാനുള്ള ഒരാളുടെ അവകാശം ചോദ്യം ചെയ്യാനാകില്ലെന്ന് എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയില്‍ പറഞ്ഞു.
അതേസമയം മുംബൈയില്‍ തങ്ങുന്ന വിമത എംഎല്‍എമാര്‍ സുപ്രീകോടതി നിര്‍ദേശത്തേത്തുടര്‍ന്ന് ബംഗളുരുവിലേക്കു പോകും. 9 വിമത എംഎല്‍എമാരാണ് ഉച്ചയ്ക്കുള്ള വിമാനത്തില്‍ ബംഗളൂരുവിലേക്കു പോവുന്നത്.രണ്ടുപേര്‍ മുംബൈയില്‍ ഇവര്‍ താമസിക്കുന്ന റിനൈസന്‍സ് ഹോട്ടലില്‍ തുടരുമെന്നാണറിയുന്നത്.