നവാഗതനായ പ്രദീപ് എം നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം വിമാനത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രധാന വേഷത്തിലെത്തുന്ന ചിത്രം താമസിയാതെ തീയറ്ററുകളിലെത്തും. ലെന, അലന്‍സിയര്‍, ആനന്ദം ഫെയിം അനാര്‍ക്കലി മരയ്ക്കാര്‍, സുധീര്‍ കരമന തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകള്‍ മുമ്പ് ഇറങ്ങിയിരുന്നു.
രണ്ട് വ്യത്യസ്ത കാലഘട്ടങ്ങളുടെ കഥ പറയുന്ന ചിത്രത്തില്‍, വ്യത്യസ്ത വേഷങ്ങളില്‍ പൃഥ്വിരാജ് എത്തുന്നതുകാണാന്‍ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. തിരുവനന്തപുരം, മൈസൂര്‍, ഡല്‍ഹി, മാംഗ്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളിലായി ചിത്രീകരിച്ച സിനിമ ഡിസംബര്‍ 21ന് തീയറ്ററുകളിലെത്തും. ഗോപി സുന്ദര്‍ സംഗീതം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.
https://www.facebook.com/PrithvirajSukumaran/videos/1951049171801082/
