ഷെയ്ന് നിഗം പ്രശ്നത്തില്‍ പരിഹാരം കാണുന്നതിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം. നടനുമായി ഇനി സഹകരിക്കില്ലെന്നും മുടങ്ങികിടക്കുന്ന രണ്ട് ചിത്രങ്ങളുടെ നഷ്ടപരിഹാരമായി ഷെയ്ന് നിഗം ഒരു കോടി രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തത്. ഷെയ്ന് സഹകരിക്കാതെ ചിത്രീകരണം മുടങ്ങിയ വെയില്, ഖുര്‍ബാനി എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് ഷെയ്ന് നിഷ്ടപരിഹാരം നല്‍കണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന നിലപാടെടുത്തിരിക്കുകയാണ്. നഷ്ടപരിഹാരം ഉണ്ടെങ്കില്‍ മാത്രം ചര്ച്ചയെന്നായി നിര്‍മ്മാതാക്കള്‍. നിര്‍മ്മാതാക്കളുടെ കടുത്തനിലപാട് വന്നതോടെയാണ് ചര്‍ച്ച പരാജയമായത്. ഇനി തുടര്‍ചര്‍ച്ചകള്‍ നടക്കുമെന്ന് സൂചനയുണ്ട്. ഇന്നത്തെ ചര്‍ച്ചയില്‍ അമ്മസംഘടനിയിയില് നിന്ന് മോഹന്‍ലാല്‍ അടക്കമുള്ള ആരും തന്നെ പങ്കെടുത്തിരുന്നില്ല. നിലവില്‍ അമ്മയുടെ അംഗമാണ് ഷെയ്ന് എന്നതിനാല്‍ അദ്ദേഹത്തെ സംരക്ഷിക്കേണ്ട ബാധ്യത സംഘടനയ്ക്കുണ്ട്. നേരത്തെ സിനിമകളുമായി സഹകരിക്കുന്നില്ലെന്ന് കാണിച്ച് നിര്‍മ്മാതാക്കള്‍ നല്കിയ പരാതിയെതുടര്‍ന്ന് വലിയ പ്രശ്നങ്ങളായിരുന്നു ഉടലെടുത്തത്. തുടര്‍ന്നാണ് അമ്മ വീണ്ടും ഈ പ്രശ്നത്തില്‍ ഇടപെട്ടത്. ഇതിനിടെ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് ഷെയ്ന് പൂര്‍ത്തിയാക്കിയിരുന്നു. താരസംഘടനയുടെ നിര്‍ദ്ദേശമനുസരിച്ചാണ് നടന് നേരത്തെ ഡബ്ബിംഗിന് തയ്യാറായത്. ഈ ചര്‍ച്ചയിലൂടെ എല്ലാ പരിഹരിക്കാനാവുമെന്നാണ് കരുതിയത്. എന്നാല്‍ നഷ്ടപരിഹാരം വേണമെന്ന് നിര്‍മ്മാതാക്കള്‍ വാശി പിടിക്കുകയായിരുന്നു. നിര്‍മ്മാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു അഭിപ്രായപ്പെട്ടു. മുന്‍കാലങ്ങളില്‍ എത്രയോ സിനികള്‍ മുടങ്ങുകയും, വൈകുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്വഴക്കം കൊണ്ടുവരുന്നതിനെ ഭാരവാഹികള്‍ ശക്തമായി എതിര്‍ത്തു. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റികൂടിയ ശേഷമേ ഇനി ഭാവിതീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയൂഎന്ന് ഭാരവാഹികള്‍ അറിയിച്ചു. മലയാള സിനിമയിലെ വിവാദപരമ്പരകള്‍ ഇടക്കാലത്തൊന്നും അവസാനിക്കാന്‍ പോകുന്നില്ലെന്നതിന്റെ തെളിവാണ് ഈ ചര്‍ച്ച.
വിലക്ക് പിന്‍വലിക്കില്ല: ഷെയ്നുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ച പരാജയം.
പണംമുടക്കി സിനിമ നിർമ്മിക്കുന്നവർ എന്തായാലും ഷെയിൻ നിഗമിനെ പരിഗണിക്കാൻ ഇനിയൊന്നു മടിക്കും എന്നത് തീർച്ചയാണ്. പെരുമാറ്റവും സ്വഭാവവും ശരിയല്ലെങ്കിൽ എത്ര പ്രതിഭയുണ്ടായിട്ടും കാര്യമില്ലല്ലോ .