വയനാട്:കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ വീണ്ടും അച്ചടക്കത്തിന്റെ വാളോങ്ങി സഭാ നേതൃത്വം.കൃത്യമായ വിശദീകരണം ആവശ്യപ്പെട്ട് മൂന്നാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുകയാണ്.
വിലക്ക് മറികടന്ന് മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയെന്നതിനാണ് സിസ്റ്റര്‍ വിശദീകരണം ആവശ്യപ്പെട്ടിരിക്കുന്നത്.വ്യക്തമായ മറുപടി നല്‍കണമെന്നും അച്ചടക്കം ലംഘിച്ചാല്‍ സന്യാസ സമൂഹത്തില്‍ നിന്നും പുറത്താക്കുമെന്ന ഭീഷണിയുമാണ് പുതിയ കാരണം കാണിക്കല്‍ നോട്ടീലുള്ളത്.
സുപ്പീരിയറിന്റെ അനുമതി ഇല്ലാതെ കാര്‍ വാങ്ങി.പുസ്തകം പുസ്തകം പ്രസിദ്ധീകരിച്ചത് വഴി അനാവശ്യ ചെലവുണ്ടാക്കി ദാരിദ്ര്യവ്രതം ലംഘിച്ചു,മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി,ചര്‍ച്ചകളില്‍ പങ്കെടുത്തു, സഭയുടെ ഔദ്യോഗിക വസ്ത്രം ധരിക്കാതെ ചുരീദാര്‍ ധരിച്ച് സമൂഹമാധ്യമങ്ങളില്‍ ചിത്രം ഇട്ടു, തുടങ്ങിയവയാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരായ പ്രധാന ആരോപണങ്ങള്‍. സഭാനിയമങ്ങള്‍ക്ക് വിരുദ്ധമായി രാത്രി വൈകി മുറിയിലെത്തുന്നു, അനുമതി ഇല്ലാതെ വനിത മാധ്യമപ്രവര്‍ത്തകയെ ഒരു രാത്രി മുറിയില്‍ താമസിപ്പിച്ചെന്നും പുതിയ ആരോപണവുമുണ്ട്.
തന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നും പഴയ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നെന്നുമാണ് സിസ്റ്റര്‍ ലൂസി കളപ്പുര രണ്ടാമത്തെ നോട്ടീസിന് മറുപടി നല്‍കിയത്.